"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

മി. ഗാന്ധി നടത്തിയി ട്ടുള്ള ഉപവാസ ങ്ങളൊന്നും അയിത്തോ ച്ചാടനത്തി നുവേണ്ടി യായിരുന്നില്ല..!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 231)

മനുഷ്യാപരാധങ്ങള്‍ പരിഹരിക്കുന്ന രണ്ടു പുത്തന്‍ ആയുധങ്ങളെപ്പറ്റി പരാമര്‍ശിക്കേ ണ്ടതുണ്ട്. അവയുടെ നിര്‍മാണത്തിന്റേയും പണിക്കൂറ തീര്‍ത്തതിന്റേയും ബഹുമതി മി. ഗാന്ധിക്ക് അവകാശപ്പെട്ടതാണ്. ഒന്ന് സത്യാഗ്രഹം - രാഷ്ട്രീയാപരാധങ്ങള്‍ തീര്‍ക്കാന്‍ ബ്രിട്ടീഷ് ഗവണെമന്റിന് എതിരായി ഈ ആയുധം മി. ഗാന്ധി പലപ്പോഴും എടുത്തു പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ അയിത്തജാതിക്കാര്‍ക്ക് കിണറുകളും ക്ഷേത്രങ്ങളും തുറന്നുകിട്ടാന്‍ സവര്‍ണഹിന്ദുക്കള്‍ക്കെതിരായി ഈ ആയുധം എടുത്തു പ്രയോഗിക്കാന്‍ മി. ഗാന്ധി ഒരിക്കലും തയാറായിട്ടില്ല. ഉപവാസമാണ് മി. ഗാന്ധിയുടെ മറ്റൊരു സമരായുധം. അദ്ദേഹം 21 ഉപവാസങ്ങള്‍ നടത്തിയിട്ടുള്ളതായി കണക്കാക്ക പ്പെടുന്നു. ചിലത് ഹിന്ദു - മുസ്ലീം ഐക്യത്തിനുവേണ്ടിയായിരുന്നു. ഏറെയും അദ്ദേഹത്തിന്റെ ആശ്രമത്തിലെ അന്തേവാസികള്‍ നടത്തിയ അസാന്മാര്‍ഗിക വൃത്തിയുടെ പരിഹാരത്തിനായിരുന്നു. ഒരു ഉപവാസം പട്വര്‍ധന്‍ എന്ന തടവുകാരന് തോട്ടിപ്പണി കൊടുക്കാന്‍ വിസമ്മതിച്ച ബോംബെ ഗവണ്മെന്റിന്റെ ഉത്തരവിനെതിരെ നടത്തിയതായിരുന്നു. ഈ 21 ഉപവാസങ്ങളില്‍ ഒന്നുപോലും അയിത്തോച്ചാടനത്തിനു വേണ്ടി നടത്തിയതല്ല. ഇതൊക്കെ പ്രധാനപ്പെട്ട വസ്തുതകളാണ്.