"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 2, ബുധനാഴ്‌ച

മൂഢവി ശ്വാസങ്ങള്‍ വിലിച്ചെ റിയുക, സ്വന്തം ശക്തിയില്‍ വിശ്വസിക്കുക....!!!! അംബേഡ്കര്‍ പറഞ്ഞു.....


നിങ്ങളുടെ ദുരിതങ്ങള്‍ മുന്‍കൂട്ടി വിധിക്കപ്പെട്ടതാണെന്ന മൂഢവി ശ്വാസം നിങ്ങള്‍ എത്രവേഗം വലിചെചറിയുന്നുവോ അത്രയും നല്ലത്. നിങ്ങളുടെ ദാരിദ്ര്യം നിങ്ങളോടുകൂടി ജനിച്ചതാണെന്നും നിങ്ങള്‍ക്ക് അതില്‍നിന്നും മുക്തിയില്ലെന്നും അത് മാറ്റാനാവാത്ത താണെന്നും മറ്റുമുള്ള വിവരം തികച്ചും തെറ്റാണ്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതൊക്കെയും മറ്റുള്ളവര്‍ക്ക് നേട്ടമായിത്തീര്‍ന്നിട്ടുണ്ട്. നിങ്ങളുടെ അപഹാസ്യമായ നില മറ്റുള്ളവര്‍ക്ക് അഹങ്കാരകാരണ മാണ്. നിങ്ങളുടെ കഷ്ടപ്പാടുകള്‍ക്കും അപമാനകരമായ ജീവിത ത്തിനും കാരണം നിങ്ങള്‍ മുജ്ജന്മത്തില്‍ ചെയ്ത പാപകര്‍മങ്ങളല്ല, മറിച്ച് നിങ്ങള്‍ക്കു മകളിലുള്ളവരുടെ വഞ്ചനയും മര്‍ദ്ദനങ്ങളും സ്വേച്ഛാധിപത്യവും മൂലമാണ്. നിങ്ങള്‍ക്കു വസ്തുവകകളില്ല. ഉണ്ടായിക്കൂടെന്നു ദൈവം പറഞ്ഞതുകൊണ്ടല്ല. നിങ്ങള്‍ക്കുംകൂടി അവകാശപ്പെട്ട ഭൂമി മുഴുവന്‍ മറ്റുള്ളവര്‍ നിങ്ങളെ പറ്റിച്ചടുത്തതു കൊണ്ടാണ്. നിങ്ങള്‍ക്ക് ഉദ്യോഗങ്ങളില്ല. കാരണം എല്ലാ ഉദ്യോഗ ങ്ങളും മറ്റുള്ളവര്‍ കുത്തകയാക്കിയിരിക്കുന്നു. വിധിയില്‍ വിശ്വ സിക്കാതിരിക്കുക. നിങ്ങളുടെ സ്വന്തം ശക്തിയില്‍ വിശ്വസിക്കുക.

(ഡോ. ബി ആര്‍ അംബേഡ്കര്‍ - ടി കെസി വടുതല. ഏറ്റുമാനൂര്‍ ഗോപാലന്‍ Dr. Ambedkar: 'Life and Mission' - Dhanamjay Keer, 234. എന്ന ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കുന്നു.)