"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

എന്നു മുതല്‍ക്കാ ണ് ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്ന് ഇന്ത്യക്കാര്‍ ആഗ്രഹിച്ചു തുടങ്ങിയത്...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 169, 170)

ബ്രിട്ടീഷുകാര്‍ ഇന്ത്യയെ അധീനപ്പെടുത്തിയ നാള്‍മുതല്‍ 1885 വരെ ഇന്ത്യക്കാര്‍, അവരെ ആരു ഭരിക്കുന്നുവെന്നോ, എങ്ങനെ ഭരിക്കുന്നുവെന്നോ ഒരിക്കലും വേലാതിപ്പെട്ടിട്ടില്ല; ഈ ചോദ്യങ്ങള്‍ ഒരിക്കലും അവരെ അലോസരപ്പെടുത്തി യിട്ടില്ല. 1885 ല്‍ കോണ്‍ഗ്രസ് സംഘടിക്കപ്പെട്ടപ്പോഴാണ് ഇന്ത്യക്കാര്‍ ആദ്യമായി ഇന്ത്യാഗവണ്മെന്റിന്റെ കാര്യത്തില്‍ താത്പര്യം കാണിച്ചത്. എന്നാല്‍ 1910 വരെ കോണ്‍ഗ്രസ് പോലും നല്ലഭരണം വേണമെന്നുമാത്രം ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടത്തുന്നതില്‍ തൃപ്തിയടയുകയായിരുന്നു. 1910 ല്‍ ആണ് കോണ്‍ഗ്രസ് ആദ്യമായി സ്വയംഭരണം ആവശ്യപ്പെട്ടത്. 1919 ല്‍ മെണ്ടേഗു - ചെംസ് ഫോര്‍ഡ് പരിഷ്‌കാരങ്ങള്‍ പണിപ്പുരയിലായിരുന്നപ്പോള്‍ സ്വയംഭരണാവകാശത്തിന്റെ വ്യാപ്തി പ്രസ്താവിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം ലഭിച്ചു. 'പത്തൊന്‍പതിലെ മെമ്മോറാണ്ടം' ഇന്ത്യക്കാരുടെ ആശയാഭിലാഷങ്ങള്‍ 1917 ലെ സ്ഥിതിയില്‍ നിര്‍വചിക്കപ്പെട്ടു. അതറിയാവുന്ന എല്ലാവരും സമ്മതിക്കും. ഏറ്റവും നല്ല വിപ്ലവവാദികളുമായ ഇന്ത്യക്കാര്‍ പോലും പ്രൊവീന്‍സുകളിലെ ദ്വിഭരണം മാത്രംകൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. ഇതുപോലും വലിയ കുതിച്ചുചാട്ടമായിട്ടാണ് ദില്‍ഷാവാച്ചേയെപ്പോലെയും മി. സമര്‍നാഥിനെപ്പോലെയുമുള്ള നേതാക്കള്‍ അഭിമാനപൂര്‍വം കരുതിയത്. 1930 ല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യപ്രമേയം പാസാക്കി യിരുന്നെങ്കിലും മി. ഗാന്ധി വട്ടമേശസമ്മേളനത്തില്‍ പ്രാദേശിക സ്വയംഭരണം കൊണ്ടു തൃപ്തനാകാന്‍ തയാറായിരുന്നു. ബ്രിട്ടീഷുകാര്‍ അതില്‍ കൂടുതല്‍ അനുവദിച്ചു.