"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

അയിത്ത ജാതിക്കാര്‍ 'സ്വാതന്ത്ര്യ സമര'ത്തില്‍ പങ്കെടുക്കാ തിരുന്നതിന്റെ കാരണം കോണ്‍ഗ്രസ് പറയുന്നതുപോലെ ബാലിശമല്ല....!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 159)

അയിത്തജാതിക്കാര്‍ സ്വാതന്ത്യസമരത്തില്‍ പങ്കെടുക്കാത്തിന്റെ കാരണം കോണ്‍ഗ്രസ് പറയുന്നതുപോലെ ബാലിശമാകാന്‍ തരമില്ല. അത് യഥാര്‍ത്ഥവും സാരവത്തുമാകാനേ തരമുള്ളൂ. എന്താണത്? കോണ്‍ഗ്രസുമായി സഹകരിക്കുന്നതിലേക്ക് അയിത്തജാതിക്കാരെ നയിച്ച കാരണം അവര്‍ പരസ്യമായിത്തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. ഹിന്ദു ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞുകൂടാന്‍ അവര്‍ ആഗ്രഹിക്കു ന്നില്ല. ഹിന്ദുഭരണത്തില്‍ ഭരണവര്‍ഗം ബനിയന്മാരും ബ്രാഹ്മണരു മായിരിക്കും; പൊലീസുകാര്‍ കീഴ്ജാതിക്കാരായിരിക്കും. അവരെല്ലാം പരമ്പരയാ അയിത്തജാതിക്കാരുടെ ശത്രുക്കളാണ്. ഈ ഭാഷാപ്ര യോഗം സുക്ഷ്മബോധത്തെ കടന്നാക്രമിക്കുന്നതായി കരുതപ്പെട്ടേ ക്കാം. അതങ്ങനെ ആയിരിക്കും. എന്നാല്‍ അത്തരം മുദ്രാവാക്യ ങ്ങള്‍ അവയുടെ സ്വരത്തില്‍ ആക്രമണപരമാണെന്നതുകൊണ്ട് അവ വിവേകശൂന്യമാണെന്നും അവ മാതൃകയാക്കുന്ന വീക്ഷണ ഗതിക്കും മൂര്‍ത്തമാകുന്ന ആശയങ്ങള്‍ക്കും പ്രേരകശക്തിയില്ലെ ന്നും അവക്ക് യഥാര്‍ത്ഥവും ആദരണീയവുമായ ഒരു രാഷ്ട്രീയ ദര്‍ശനത്തിന്റെ ആവരണമണിയാന്‍ കഴിയില്ലെന്നും കരുതരുത്.