"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ഗാന്ധിസം അയിത്തജാതിക്കാര്‍ക്ക് എന്ത് പ്രത്യാശയാണ് നല്കുന്നത്? അംബേഡ്കര്‍ പറഞ്ഞു...!!!


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 277)

ഹിന്ദുമതം അയിത്തജാതിക്കാര്‍ക്ക് കൊടുംഭീതികള്‍ നിറച്ച ഒരു അറയാണ്. വേദങ്ങള്‍ ശാസ്ത്രങ്ങള്‍ സമൃതികള്‍ കര്‍ക്കശമായ ജാതിനിയമം, ഹൃദയശൂന്യമായ 'കര്‍മ' നിയമം, അര്‍ത്ഥശൂന്യമായ ജനനാടിസ്ഥാനത്തിലുള്ള പദവി എന്നിവയുടെ പവിത്രതയും അപ്രമാദിത്വവും എല്ലാമെല്ലാം ഹിന്ദുക്കള്‍ അയിത്തജാതിക്കാര്‍ക്കെതിരായി കൈക്കൊണ്ട മര്‍ദ്ദനോപാധികളാണ്. അയിത്ത ജാതിക്കാരുടെ ജീവിതത്തെ വികലമാക്കുകയും പിളര്‍ക്കുകയും വരട്ടുകയും ചെയ്ത അതേ ആയുധങ്ങള്‍ മൂര്‍ച്ച കുറക്കാതെയും ഒളിമങ്ങാതെയും ഗാന്ധിസത്തിന്റെ ഹൃദയത്തില്‍ കണ്ടെത്താന്‍ കഴിയുന്നു. ഹിന്ദുമതത്തെപ്പോലെ ഭീതിയുടെ നിലവറയല്ല ഗാന്ധിസമെന്നും അത് സ്വര്‍ഗമാണെന്നും പറയാന്‍ അയിത്തജാതിക്കാര്‍ക്കു കഴിയുന്നതെങ്ങനെ? അയിത്തജാതിക്കാരുടെ ഏക പ്രതികരണം തികച്ചും സ്വാഭാവിക പ്രതികരണം, ഗാന്ധിസത്തില്‍ നിന്ന് ഓടിയകലുക എന്നതാണ്.