"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

നിഴല്‍ തീണ്ടി എന്ന കുറ്റത്തിന് ക്രൂരമര്‍ദ്ദ നമേല്‍ക്കേ ണ്ടിവന്ന ദലിത് ബാലിക.

Image Link;


മധ്യപ്രദേശിലെ ഗണേഷ്പുര ഗ്രാമത്തില്‍ 2016 ജൂണ്‍ 13 നാണ് സംഭവം. 11 വയസുള്ള ദലിത് ബാലിക വെള്ളമെടുക്കുന്നതിനായി ഗ്രാമത്തിലെ കുഴല്‍ കിണറിന് സമീപത്തോക്ക് പോവുകയായിരുന്നു. അപ്പോള്‍ അതുവഴിവന്ന മസില്‍മാനായ പുരാണ്‍ യാദവ് എന്ന ഉയര്‍ന്ന ജാതിക്കാരന്റെ മേല്‍ ബാലികയുടെ നിഴല്‍ പതിച്ചു. ഇത് കണ്ട് പുരാണ്‍ യാദവിന്റെ ഭാര്യ ലീലയും മറ്റ് ഉന്നതകുലജാതകളായ സ്ത്രീകളും വന്ന് ബാലികയെ അതിദാരുണമായി മര്‍ദ്ദിക്കുകയായിരുന്നു. ഇനിമേല്‍ മേല്‍ കുഴല്‍ കിണറില്‍ നിന്ന് വെള്ളമെടുത്തുപോയാല്‍ അതിന്റെ ഇരുമ്പുകഴല്‍ ഊരിയെടുത്ത് പെണ്‍കുട്ടിയെ അടിച്ചുകൊല്ലുമെന്നും അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

യാദവ് കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കരുതെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരെ വിലക്കി. പക്ഷെ പെണ്‍കുട്ടിയുടെ അച്ഛന്‍ രാജു വംശ്കാര്‍ അന്നുതന്നെ ഗാദി മല്‍ഹേര പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകതന്നെ ചെയ്തു. അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് നീരജ് പാണ്ഡെ, പരാതിയിന്മേല്‍ നടപടി സ്വീകരിക്കാ മെന്ന് ഉറപ്പു കൊടുത്തു. അതനുസരിച്ച് ഐപിസി 323, 341, 506 എന്നീ വകുപ്പുകള്‍ പ്രകാരം പുരാണ്‍ യാദവിനെതിരെയും മറ്റ് കുറ്റവാളികള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പട്ടികജാതി/വര്‍ഗ അതിക്രമ നിരോധനനിയമം ഇതില്‍ പരിഗണില്ല. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ഈ സംഭവത്തില്‍ ജാതീയതയില്ലെന്നും വെള്ളമെടുക്കുന്നതിനെ സംബന്ധിച്ച് രണ്ടുവിഭാഗക്കാര്‍ തമ്മിലുള്ള അടിപിടി മാത്രമാണ് നടന്നതെന്നും വരുത്തിത്തീര്‍ത്തീര്‍ക്കുന്നതിനായി കേസിന് പുതിയ ഭാഷ്യം ചമച്ചു. അതുകൊണ്ട് അവര്‍ 1989 ലെ പട്ടികജാതി/വര്‍ഗ അതിക്രമ നിരോധനനിയമ പ്രകാരമുള്ള കേസ് എടുക്കാന്‍ വിസമ്മതിച്ചു.
 - കണ്ണന്‍ മേലോത്ത് 



indisnexpress.com.PTI 16.6.2015
ambedkarperiyarsociety.wordpress.com
hindustantimes.com