"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

അസ്പൃശ്യരെ സംബന്ധിച്ചിടത്തോളം പരിരക്ഷകള്‍ നല്കാത്ത സ്വാതന്ത്ര്യം പാരതന്ത്യമാണ്...!!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 160)

ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയുടെ മോചനം ഇന്ത്യന്‍ ദേശീയ ജീവിതത്തിന്റെ എല്ലാമായിട്ടാണ് കോണ്‍ഗ്രസ് കരുതുന്നത്. ഒരു സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങളുടെ ക്ഷേമത്തിന് അതില്‍ കൂടുതലൊന്നും ആവശ്യമുണ്ടെന്ന് അവര്‍ കരുതുന്നില്ല. ഒരു സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന കോണ്‍ഗ്രസിന് പ്രശ്‌നമല്ല. ഒരു സ്വതന്ത്ര ഇന്ത്യയുടെ സംരചന എങ്ങനെയെന്ന ചോദ്യത്തിന് കോണ്‍ഗ്രസിന്റെ ഉത്തരം 'അതൊരു ജനാധിപത്യം ആയിരിക്കു'മെ ന്നാണ്. 'അത് ഏതുതരം ജനാധിപത്യമായിരിക്കും?'. 'പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കും'. 'പ്രായപൂര്‍ത്തി വോട്ടവകാശം കൂടാതെ ഭൂരിപക്ഷ ഹിന്ദു വര്‍ഗീയത യുടെ മര്‍ദ്ദനം തടയാന്‍ പരിരക്ഷകള്‍ വല്ലതുമുണ്ടോ?'. കോണ്‍ഗ്ര സിന്റെ ഉത്തരം നിഷേധസ്വരത്തിലായിരിക്കും. എന്തുകൊണ്ടാണ് അത്തരം പരിരക്ഷകള്‍ക്ക് എതിരുനില്ക്കുന്നത്? കോണ്‍ഗ്രസിന്റെ ഉത്തരം അതൊരു രാഷ്ട്രീയ വിച്ഛേദനമാണെന്നാണ്. ആകര്‍ഷ കത്വംകൊണ്ട് അസംബന്ധം മൂടിവെക്കാന്‍ ഉദ്ദേശിക്കപ്പെട്ട ഈ വാദഗതി മി. ഗാന്ധിയുടെ പ്രതിഭാസൃഷ്ടിയാണ്. പരിരക്ഷകള്‍കൊ ണ്ട് നഷ്ടം സംഭവിക്കാവുന്ന ഉന്നതവര്‍ഗക്കാരായ ഹിന്ദുക്കള്‍ ഈ വാദഗതിയുടെ പേരില്‍ മി. ഗാന്ധിയോട് അതീവ കൃതജ്ഞരായിരി ക്കുന്നു.