"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

അസ്പൃശ്യര്‍ക്ക് സ്വന്തമായി ഒരു പ്രസ്ഥാനം ഉണ്ടായിരി ക്കേണ്ട ആവശ്യക തയെന്താണ്...??? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 261)

തങ്ങളുടെ തെറ്റായ പ്രവൃത്തികളെക്കുറിച്ച് അസ്പൃശ്യര്‍ ബോധവാന്മാരായിരിക്ക ണമെങ്കില്‍, അവരില്‍ കലാപത്തിന്റെ ചൈതന്യം സജീവമായി നിലനില്ക്കണമെങ്കില്‍, അവര്‍ക്ക് സ്വന്തമായി ഒരു പ്രസ്ഥാനം ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍, ജാതിഹിന്ദുക്കളുടെ ദുഷ്പ്രവൃത്തികൊണ്ടാണ് തങ്ങള്‍ക്ക് ഈ ദുരന്തമുണ്ടായതെന്ന് അവര്‍ ജാതിഹിന്ദുക്കളോട് പറയേണ്ടതുണ്ട്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് ബലഹീനമായ ഒരു സംഘടനയായിരിക്കാം. എന്നാല്‍, അതില്‍ ജാതിഹിന്ദുക്കള്‍ ഉള്ളിടത്തോളം അത് തീര്‍ച്ചയായും ഊര്‍ജസ്വലമായ സംഘടനയാ യിരിക്കും. അസ്പൃശ്യരുടെ ഒരു പ്രസ്ഥാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ജാതിഹിന്ദുക്കളുമായുള്ള തുറന്ന പോരാട്ടമാണ്. അസ്പൃശ്യരുടെ അത്തരം ഒരു തുറന്ന പ്രസ്ഥാനമുണ്ടാക്കുകയെന്നത് തികച്ചും അസാധ്യമാണ്. പാര്‍ട്ടിക്കകത്ത് അതുണ്ടാക്കുന്ന ഫലം മാരകമായിരിക്കും. കോണ്‍ഗ്രസിന്റെ നിലനില്പിന് അങ്ങനെയൊന്ന് അനുവദിക്കാനാവില്ല.