"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 2, ബുധനാഴ്‌ച

'സ്വാതന്ത്ര്യസമര'ത്തെ സംബന്ധിച്ച് അയിത്തജാതിക്കാര്‍ക്കെതിരായ ആരോപണം അയഥാര്‍ത്ഥ്യമാണ്..!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 159)

സ്വാധീനശക്തരായ വിദേശികളില്‍ ഈ ആശയങ്ങള്‍ കടന്നുചെന്നി ല്ലായിരുന്നെങ്കില്‍ അത്തരം വിദ്വേഷജനകമായ പ്രചാരണത്തില്‍ ആര്‍ക്കും താത്പര്യമുണ്ടാകുമായിരുന്നില്ല. അയിത്തജാതിക്കാര്‍ 'സ്വാതന്ത്ര്യസമര'ത്തില്‍ പങ്കുചേരാതിരുന്നതിനെപ്പറ്റി കോണ്‍ഗ്രസ് നല്കുന്ന വിശദീകരണം അസംബന്ധജഡിലമാണ്. ഒരു വഞ്ചകന് മാത്രം നല്കാന്‍ കഴിയുന്ന വിശദീകരണം. അത് തൃപ്തികരമെന്ന് കരുതി വിശ്വസിക്കാന്‍ ഒരു വിഢിക്കു മാത്രമേ കഴിയൂ. എന്നാല്‍ വര്‍ത്തമാന സാഹചര്യങ്ങളില്‍ ഇന്ത്യയുടെ പ്രശ്‌നങ്ങളെപ്പറ്റി വിദേശികള്‍ എന്തു ചിന്തിക്കുന്നു എന്നതിന് കാലികപ്രാധാന്യ മുള്ളതിനാല്‍ ശരിയായ സ്ഥിതി എന്തെന്ന് വിശദമാക്കുകയും അയിത്തജാതിക്കാരെപ്പറ്റി തെറ്റായ ധാരണയുണ്ടാക്കാന്‍ ഇടം കൊടുക്കാതിരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് തോന്നു ന്നു. അയിത്തജാതിക്കാര്‍ക്കെതിരായ ആരോപണം അയഥാര്‍ത്ഥ മാണെന്നു തെളിയിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അയിത്തജാതിക്കാര്‍ 'സ്വാതന്ത്ര്യസമര'ത്തില്‍ പങ്കുചേര്‍ന്നിട്ടില്ലെങ്കില്‍ അവര്‍ ബ്രിട്ടീഷ് സമ്രാജ്യത്തിന്റെ ചട്ടുകങ്ങളായതുകൊണ്ടല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യം ഹൈന്ദവമേധാവിത്വം സ്ഥാപിക്കുമെന്നും അത് അവരുടെ എല്ലാ ജീവിതാഭിലാഷങ്ങളും സ്വാതന്ത്ര്യങ്ങളും എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുമെന്നും, അവരെ കേവലം വിറകുവെട്ടികളും വെള്ളംകോരികളുമാക്കി മാറ്റുമെന്നും അവര്‍ ഭയപ്പെടുന്നതുകൊണ്ടാണ്.