"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

നീഗ്രോകളുടെ ദുരനുഭവം അയിത്ത ജാതിക്കാര്‍ക്ക് മറക്കാനാവില്ല....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 167)

നീഗ്രോകളുടെ ദുരനുഭവം അയിത്തജാതിക്കാര്‍ക്ക് മറക്കാനാവില്ല. അത്തരം വഞ്ചന ഒഴിവാക്കാന്‍ വേണ്ടിയാണ് 'സ്വാതന്ത്ര്യസമര'ത്തോട് അവര്‍ സ്വീകരിച്ച നിലപാട്. അതില്‍ എന്താണ് തെറ്റ്? സുരക്ഷയെപ്പറ്റിയുള്ള അമിതവിശ്വാസത്താല്‍ നശിപ്പിക്ക പ്പെടുന്നതില്‍ ഭേദമാണ് ഭീരുത്വാരോപണത്താല്‍ അധിക്ഷേപിക്കപ്പെടുന്നതെന്ന ബര്‍ക്കിന്റെ ഉപദേശം അനുസരിക്കുന്നതില്‍ കവിഞ്ഞൊന്നും അവര്‍ ചെയ്യുന്നില്ല.

'സ്വാതന്ത്ര്യസമരം' ആദ്യം നടക്കട്ടെ, പിന്നെയാകട്ടെ ഭരണഘടനാ സുരക്ഷയുടെ കരാര്‍ എന്ന് കോണ്‍ഗ്രസ് പറയുന്നതിന് യാതൊരുനീതിമത്കരണവുമില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ മനോഭാവത്തില്‍ മതിപ്പു തോന്നുന്നതിനാല്‍ കോണ്‍ഗ്രസുകാര്‍ക്കു പ്രിയങ്കരമായ ഈ സമരം അയിത്തജാതിക്കാ രുടെ അഭിപ്രായത്തില്‍ ആവശ്യമില്ലാത്തതാണ്. വണ്ടിക്കു പുറകില്‍ കുതിരയെ കെട്ടുന്നതുപോലെയാണത്. ഇന്ത്യയുടെ സ്വാതന്ത്ര്യാവകാശത്തോടുള്ള ബ്രിട്ടീഷ് മനോഭാവത്തിന് 1857 മുതല്‍ പൂര്‍ണമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ പൂര്‍ണമായ നിഷേധം പുലര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് പ്രഖ്യാപിച്ചത് ലാറന്‍സ് ആയിരുന്നു. കല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ പ്രതിമയിലുള്ള സിദ്ധാന്തവാക്യം ഇങ്ങനെയാണ്: 'ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടക്കിയത് വാളുകൊണ്ടാണ്. വാളുകൊണ്ടുതന്നെ അത് നിലനിര്‍ത്തും.' ആ മനോഭാവം എന്നേ മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞു. അതിന്റെ പേരില്‍ ഇന്ന് എല്ലാ ഇംഗ്ലീഷുകാരും ലജ്ജിക്കുന്നുണ്ട്.