"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ഭരണഘടന നിര്‍മിക്കു മ്പോള്‍ വര്‍ഗീയ ഭൂരിപക്ഷ ത്തിന്റെ അസ്തിത്വം അവഗണി ക്കാവുന്ന തല്ല....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 161)

ഗണവത്കൃതമായ ഈ അസമത്വം ആകസ്മികമോ യാദൃശ്ചികമോ അല്ല, അത് ഹിന്ദുക്കളുടെ മതമാണ്; ഹിന്ദുമതത്തിന്റെ ഔദ്യോഗിക സിദ്ധാന്തമാണത്. അത് വിശുദ്ധമാണ്. അത് കൈവെടിയുക എന്നത് ഒരു ഹിന്ദുവിന് ചിന്തിക്കാന്‍ പോലും വയ്യ. ഗണവത്കൃതമായ അസമത്വത്തിന്റെ മതം സ്വീകരിച്ച ഹിന്ദുഭൂരിപക്ഷ വര്‍ഗീയത ഒരു താത്കാലിക പ്രതിഭാസമല്ല; സ്ഥിരമായൊരു വസ്തുതയാണ്; എന്നേക്കുമുള്ള വിനയാണ്. ഇന്ത്യക്ക് ഒരു ഭരണഘടന നിര്‍മിക്കുമ്പോള്‍ ഒരു വര്‍ഗീയ ഭൂരിപക്ഷത്തിന്റെ അസ്തിത്വം അവഗണിക്കാവുന്നതല്ല. അതിനെ രാഷ്ട്രീയ ജനാധിപത്യവുമായി പൊരുത്തപ്പെടുത്താന്‍പോന്ന പരിരക്ഷകള്‍ ആവിഷ്‌കരിക്കുകയെന്ന പ്രശ്‌നത്തെ നേരിട്ടേ മതിയാവൂ. അതാണ് അയിത്തജാതിക്കാരുടെ യുക്തിയുക്തത.