"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

രാജശ്രീ കാംബ്ലെ: കുടിവെള്ള നിരോധനം എന്ന മാരകായു ധപ്രയോഗ ത്താല്‍ കൊലചെ യ്യപ്പെട്ട കുരുന്നു പ്രതിഭ..!!


ബീഡ് ജില്ലയിലെ ബാഹ് പിമ്പല്‍ഗണ്‍ ദലിത് ബസ്തിയിലെ 10 വയസുകാരി ദലിത് ബാലിക കൊലചെയ്യപ്പെട്ടത് കുടിവെള്ളനിരോധനം എന്ന മാരകായുധപ്രയോഗ ത്താലാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തിയിരുന്ന രാജശ്രീ അക്കാരണം കൊണ്ടുതന്നെയാണ് ഈ ആയുധത്തിന്റെ പ്രഹരമേറ്റ് വധിക്ക പ്പെട്ടത്. 

ജാതിഹിന്ദുവായ ഗ്രാമാധ്യക്ഷന്‍ ബസ്തിയിലേക്കുള്ള കുടിവെള്ളക്കുഴലുകള്‍ ഒരു മാസം 10 - 15 ദിവസങ്ങല്‍ മാത്രമേ തുറന്നു വിടുമായിരുന്നുള്ളൂ. എന്നാല്‍ അദലിതര്‍ താമസിക്കുന്ന ഇടങ്ങളിലേക്ക് ദിവസത്തില്‍ രണ്ടുതവണ വെള്ളം വിട്ടുകൊടുക്കുമാ യിരുന്നു! മറാത്ത് വാഡയില്‍ കനത്ത വര്‍ള്‍ച്ച മൂലം ജനങ്ങല്‍ കഷ്ടപ്പാടനുഭവിക്കുന്ന കാലവുമായിരുന്നു അത്. ഗ്രാമാധ്യക്ഷന്റെ പ്രതികാര നടപടിമൂലം ദലിതര്‍ പൊറുതിമുട്ടുകയായിരുന്നു. ആയിടെ, 1016 ഫെബ്രുവരിയില്‍ ഒരു ദിവസം സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച രാജശ്രീ കുടിവെള്ളം കിട്ടാതെ വലഞ്ഞു. വീട്ടിലെത്തി യെങ്കിലും അവിടെയും ഒരുതുള്ളി വെള്ളം പോലും കുടിക്കാനില്ലായിരുന്നു! ഉടനെ പൊതുകിണറിന് സമീപത്തേക്ക് പാഞ്ഞ രാജശ്രീ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ രാജശ്രീയെ അച്ഛന്‍ നാംദേവ് ഔറംഗാബാദിലെ ഘട്ടി ഗവണ്മെന്റ് ആശുപത്രിയി ലെത്തിച്ചുവെങ്കിലും ഭാരിച്ച ചികിത്സാച്ചെലവ് നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാതിരു ന്നതിനാല്‍, ജീവന്‍ രക്ഷിക്കാനായില്ല. പാടത്തുപണിക്കാരനാണ് നാംദേവ് കാംബ്ലെ. 

ഗ്രാമാധ്യക്ഷന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ കൊടിയ അനീതിക്കെതിരെ നാംദേവ് പൊലീസില്‍ പരാതികൊടുത്തുവെങ്കിലും അവര്‍ അതുസംബന്ധിച്ച് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായില്ല. മുംബൈയിലെ മന്താലയത്തില്‍ നേരിട്ടെത്തി പരാതികൊടുത്തിട്ടും അവിടെനിന്നുപോലും അനുകൂലമായ ഒരു നടപടിയുണ്ടായില്ല.

ദലിത് ആക്ടിവിസ്റ്റായ കടുദാസ് കാംബ്ലെ പ്രശ്‌നത്തിലിടപെട്ടു. സ്‌കൂളുകളില്‍ ഭക്ഷണത്തോടൊപ്പം കുടിവെള്ളം കൂടി വിതരണം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുകള്‍ തീരെ ഇല്ലാത്തതാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ക്ക് വഴിവെച്ചതെന്ന് കടുദാസ് പ്രസ്താവിച്ചു. യാദൃശ്ചികമായുണ്ടായ ഒരു അപകടമയിരുന്നില്ല ഇതെന്നും പട്ടികജാതി ക്കാര്‍ക്കെതിരായ അതിക്രമമാണ് ഇതെന്നും വ്യക്തമാക്കിക്കൊണ്ട് കടുദാസ് കൊടുത്ത പരാതിയിന്മേല്‍ പൊലീസ് പട്ടികജാതി/വര്‍ഗ അതിക്രമനിരോധന നിയമമനുസരിച്ച് ഗ്രാമാധ്യക്ഷനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കടുത്ത രാഷ്ട്രീയ പിന്‍ബലം ഉള്ളതിനാല്‍ അതിന്മേലുള്ള നടപടി വൈകുകയാണ്.

ഗ്രാമാധ്യക്ഷനും ഗ്രാമസേവകനും അല്പമെങ്കിലും മനുഷ്യത്വപരമായ സമീപനമുണ്ടാ യിരുന്നുവെങ്കില്‍ തന്റെ മകള്‍ കൊല്ലപ്പെടില്ലായിരുന്നുവെന്ന് നാംദേവ് വിലപി ക്കുന്നു. രാജ്യത്തിനു മുതല്‍ക്കൂട്ടായി വളര്‍ത്തിയെടുക്കേണ്ട ഒരു കുരുന്നു പ്രതിഭയെ കുടിവെള്ള നിരോധനം എന്ന മാരാകായുധപ്രയോഗത്താല്‍ കൊലചെയ്യപ്പെട്ടു.
-കണ്ണന്‍ മേലോത്ത് 




Courtsey for source and image : Shraddha Ghatge, Sudhakar Olwe and Helena Schatzle 
www. Seris.fountainink.in