"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

ഗോവിന്ദ: കൗമാരങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നത്


ഹരിയാന സംസ്ഥാനത്തെ സോനാപേട് ജില്ലയിലെ ഗോഹണ ഗ്രാമത്തില്‍പ്പെട്ട ഒരു സാധാരണ ദലിത് കുടുംബത്തിലെ 14 കാരനായ ഗോവിന്ദ 2015 ഒക്ടോബര്‍ 23 ന് വീടിന് സമീപത്ത് ഒഴിച്ചിട്ടിരുന്ന പഴയവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. തലേദിവസം ഗോവിന്ദ പൊലീസ് കസ്റ്റഡിയിലായിരുന്നു. അയല്‍പക്കത്തുള്ള 'ഗാദിയ ലോഹര്‍' (കൊല്ലപ്പണിക്കാര്‍) സമുദായത്തില്‍പ്പെട്ട ബന്‍വാരി എന്നയാള്‍, ഗോവിന്ദ തന്റെ രണ്ട് പ്രാവുകളെ മൊഷ്ടിച്ചുവെന്ന് ആരോപിച്ച് കൊടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഗോവിന്ദയെ കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ പൊലീസ് പരസ്പരവിരുദ്ധമായ കഥകള്‍ പറഞ്ഞ് കേസ് ഒതുക്കാന്‍ ശ്രമിച്ചു. ഗോവിന്ദ മാത്രമല്ല സുഹൃത്തായ സുമിത് എന്നയാളും മോഷണക്കുറ്റത്തില്‍ പങ്കാളിയാ യെന്നും, പഞ്ചായത്ത് തീരുമാനമനുസരിച്ച് ഇരുവരില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി ബന്‍വാരിക്ക് നല്കാന്‍ തലേദിവസം ധാരണയുണ്ടായിരുന്നതാണെന്നും ഐജിപി ശ്രീകാന്ത് ജാഥവ് പത്രലേഖകര്‍ക്ക് വെളിപ്പെടുത്തി. ഗോവിന്ദക്കും സുമിത്തിനും വന്‍വാരിക്കും ഒപ്പം സുമിത്തിന്റെ അമ്മ റാണിയും ഗോവിന്ദയുടെ സഹോദരന്‍ ഗൗതമും സ്‌റ്റേഷനിലെത്തിയിരുന്നതായും ഇന്‍സ്‌ഫെക്ടര്‍ പറയുന്നു. നഷ്ടപരിഹാരത്തുക എടുക്കുന്നതിനായി റാണിയും ഗൗതമും വീടുകളിലേക്കു പോയി. റാണി ഉടനെ കുറച്ച് ഭക്ഷണവുമായി മടങ്ങിവന്നു. ഭക്ഷണം കഴിച്ചയുടന്‍ പുറത്തുപോയ ഗോവിന്ദ, തിരികെ വരാതെ വഴുതിപ്പോയതായും പൊലീസ് അറിയിക്കുന്നു. റാണി യില്‍ നിന്നും, ഗോവിന്ദ സ്‌റ്റേഷന്‍ വിടുന്നതായി കണ്ടുവെന്ന ഒരു സാക്ഷിപത്രവും പൊലീസ് തരപ്പെടുത്തിയിരുന്നു.

ഗോവിന്ദയുടെ വീട്ടുകാര്‍ പൊലീസ് കഥകള്‍ വിശ്വസിച്ചില്ല. അവര്‍ പൊലീസ് സ്റ്റേഷനില്‍ ഗോവിന്ദയുടെ മൃതദേഹമെത്തിച്ച് മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഗോവിന്ദയുടെ കഴുത്തില്‍ മര്‍ദ്ദനമേറ്റപാട് പാട് വളരെ വ്യക്തമായി കാണാമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് അവര്‍ സമരം ചെയ്തു.

അവസാനം സുഭാഷ് എന്നും അശോക് എന്നും പേരായ രണ്ട് എഎസ്‌ഐമാര്‍ക്കെ തിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

ഗോവിന്ദ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ അത് പെറ്റിക്കേസില്‍ തീര്‍ക്കാവുന്നത് മാത്രമായിരുന്നു. വധശിക്ഷ അര്‍ഹിക്കുന്ന ഗുരുതരമായ തെറ്റായിരുന്നില്ല. 
- കണ്ണന്‍ ലോത്ത് 


Courtesy for Source:www.indianexpress.com Varinde Bhatia 26.10.2015
www.indiatimes.com PTI