"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

മി. ഗാന്ധിക്ക് അസ്പൃശ്യരുടെ കാര്യത്തില്‍ ചെയ്യാമായിരുന്നത്...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 230)

കോണ്‍ഗ്രസില്‍ അംഗമാകാനാഗ്രഹിക്കുന്ന ഒരു ഹിന്ദു അയിത്താചരണം നടത്തുന്നി ല്ലെന്നു തെളിയിക്കണമെന്നും, തെളിവിനായി അയാള്‍ ഒരു അയിത്തജാതിക്കാരനെ വീട്ടുജോലിക്ക് നിയമിക്കണമെന്നും മറ്റൊരു തെളിവും ആവശ്യമില്ലെന്നു നിര്‍ദ്ദേശി ക്കാന്‍ മി. ഗാന്ധിക്കു കഴിയുമായിരുന്നു. അത്തരമൊരു നിര്‍ദ്ദേശം മിക്ക ഹിന്ദുക്കള്‍ക്കും അപ്രായോഗികമായിരുന്നില്ല, പ്രത്യേകിച്ച് ഒന്നിലധികം വീട്ടുജോലിക്കാരെ വെക്കുന്ന സവര്‍ണഹിന്ദുക്കള്‍ക്ക്. അംഗത്വയോഗ്യതയായി നൂല്‍നൂല്‍പ്പും ബഹിഷ്‌കരണവും ഹിന്ദുക്കളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞ മി. ഗാന്ധിക്ക് ഒരു അയിത്ത ജാതിക്കാരനെ ഒരു ഹിന്ദുഭവനത്തില്‍ ജോലിക്കാരനായി നിയമിക്കുന്നതും അംഗത്വ യോഗ്യതയായി അംഗീകരിപ്പിക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ മി. ഗാന്ധി അങ്ങനെ ചെയ്തില്ല.