"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

എന്റെ ജനങ്ങള്‍ക്കുവേണ്ടി നല്കാനുള്ള സന്ദേശം ഇതാണ്....!!!! അംബേഡ്കര്‍ പറഞ്ഞു....


എന്റെ ജനങ്ങളോട് പറയുക. ജീവിതകാലം മുഴുവന്‍ തികഞ്ഞ കഷ്ടപ്പാടുകളും ക്ലേശങ്ങളും ഉപദ്രവങ്ങളും സഹിച്ച് ഞാന്‍ എതിരാളികളോട് പോരാടി. എല്ലാ എതിര്‍പ്പുകളും സധൈര്യം നേരിട്ടുകൊണ്ട് ഈ സാര്‍ത്ഥവാഹകസംഘത്തെ അത് ഇന്നു നില്ക്കുന്ന സ്ഥാനത്തെത്തിച്ചു. എന്തെന്തു തടസ്സങ്ങള്‍ നേരിടേണ്ടി വന്നാലും അത് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കണം. എന്റെ പിന്‍ഗാമികള്‍ക്ക് അതിനെ മുന്നോട്ടു നയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ അതിനെ അവിടെത്തന്നെ നിര്‍ത്തിക്കൊള്ളട്ടെ. ഒരു കാരണവശാലും പിന്നോട്ടു തള്ളരുത്. എന്റെ ജനങ്ങള്‍ക്കുവേണ്ടി നല്കാനുള്ള സന്ദേശം ഇതാണ്.