"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ഗണവത്കൃ തമായ അസമത്വം സ്വാതന്ത്ര്യ ത്തിന്റേയും സാഹോദര്യ ത്തിന്റേയും കടുത്ത ശത്രുവാണ്.....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 161)

ബാലിശമായ ഈ കുതന്ത്രം സ്വീകരിക്കാന്‍ അയിത്തജാതിക്കാര്‍ വിസമ്മതിക്കുന്നു. അവര്‍ പറയുന്നത് ഇന്ത്യയുടെ സാമൂഹിക ജീവിതത്തെ വിവിധ സമുദായങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നാണ്. മറ്റു വഴിയില്ല. സമുദായങ്ങള്‍ ഇന്ത്യന്‍ സാമൂഹ്യജീവിതത്തിലെ സുദൃമായ വസ്തുതകളാണ്. അതിനാല്‍ സമുദായങ്ങളുടെ ബന്ധങ്ങളില്‍ സാമുദായികമായ ചോദനയും മുന്‍വിധിയും ആധിപത്യം ചെലുത്തുകയില്ലെന്നു സമ്മതിക്കുന്നത് തെറ്റായിരിക്കും. ഹിന്ദുഭൂരിപക്ഷവര്‍ഗീയതയുടെ മനശ്ശാസ്ത്ര ത്തില്‍ ആധിപത്യം ചെലുത്തുന്ന തത്വം കേവലമായ അസമത്വത്തെ മാത്രമല്ല, വിവിധ സമുദായങ്ങളുടെ പരസ്പരബന്ധം നിയന്ത്രിക്കുന്ന ഗണവത്കൃതമായ അസമത്വത്തേയും അംഗീകരിക്കുന്നതാണ്. ഗണവത്കൃതമായ (ഴൃമറലറ) ഈ അസമത്വം സ്വാതന്ത്ര്യത്തിന്റേ യും സാഹോദര്യത്തിന്റേയും കടുത്ത ശത്രുവാണ്.