"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

അന്യമത ത്തില്‍ നിന്ന് ഹിന്ദുമത ത്തിലേക്കുള്ള പരിവര്‍ത്തനം സാധ്യമല്ല. (പിന്നെങ്ങനെ ഘര്‍വാപ്‌സി? )...!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 64)

ഒരു ജാതിയിലെ അംഗത്വം ഒരു ക്ലബ്ബിലേതുപോലെ വന്നുകയറുന്ന എല്ലാവര്‍ക്കും നല്കാനുള്ളതല്ല. ജാതിയിലെ അംഗത്വം അതില്‍ ജനിക്കുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. ജാതികള്‍ സ്വതന്ത്രമാണ്. അതിന്റെ സാമൂഹിക ജീവിതത്തില്‍ ഒരു നവാഗതനു പ്രവേശനം നല്കണമെന്നു നിര്‍ബന്ധിക്കാന്‍ കഴിയുന്ന ഒരു ശക്തിയുമില്ല. ഹൈന്ദവസമൂഹം ജാതികളുടെ ഒരു സമാഹാര മായിരിക്കുകയും ഓരോ ജാതിയും സങ്കുചിതമായ ഒരു സംഘമാ യിരിക്കുകയും ചെയ്യുന്നതിനാല്‍ അതില്‍ മതപരിവര്‍ത്തനത്തിന് സ്ഥാനമില്ല. അങ്ങനെ അന്യമതസ്ഥരില്‍ നിന്ന് ആളുകളെ ഉള്‍ക്കൊ ള്ളാനും സ്വയം വികസിക്കാനും ഹിന്ദുക്കള്‍ക്ക് തടസ്സമായി നിന്നിട്ടു ള്ളത് ജാതികളാണെന്നു വ്യക്തം. ജാതി നിലനില്ക്കുന്നിടത്തോളം ഹിന്ദുമതത്തിന് ഒരു മിഷനറിമതമാകാന്‍ സാധ്യമല്ല. വിശുദ്ധിയെ ന്നത് വിഢിത്തവും നിഷ്ഫലവും മാത്രം.