"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ഒരു ഗവണ്മെന്റ് യഥാര്‍ത്ഥ മാകുന്നത് അത് ജനങ്ങളു ടെ ഗവണ്മെന്റ് ആകുമ്പോ ഴാണ്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 232)

1930 വട്ടമേശ സമ്മേളനം വന്നു. സമ്മേളനപരിപാടികളില്‍ മി. ഗാന്ധി 1931 ല്‍ പങ്കുകൊണ്ടു. ഒരു സ്വയംഭരണ ഭാരതത്തിനുവേണ്ടി ഭരണഘടന നിര്‍മിക്കുകയെന്ന ജീവല്‍പ്രശ്‌നവുമായി ബന്ധപ്പെട്ടതായിരുന്നു സമ്മേളനം. ഇന്ത്യ ഒരു സ്വയം ഭരണ രാജ്യമാകുമെങ്കില്‍ അതിന്റെ ഗവണെന്റ് ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ ഭരിക്കുന്ന ജനങ്ങളുടെ ഗവണെന്റായിരിക്കണമെന്ന് ഒരേ സ്വരത്തില്‍ തീരുമാനിക്കപ്പെട്ടതാണ്. ഒരു ഗവണെന്റ് യഥാര്‍ത്ഥ ഗവണെന്റാകുന്നത് അത് ജനങ്ങളുടെ ഗവണെന്റ് ആകുമ്പോഴാണ്; ജനങ്ങല്‍ക്കുവേണ്ടിയുള്ള ഗവണ്മെന്റാകുമ്പോഴാണ്; ജനങ്ങള്‍ ഭരിക്കുന്ന ഗവണ്മെന്റാകുമ്പോഴാണ്. സാമൂഹികമായ അകല്ച്ച മാത്രമല്ല., സാമൂഹിക ശത്രുതയും വെച്ചു പുലര്‍ത്തുന്ന ഭൂരിപക്ഷ - ന്യൂനപക്ഷങ്ങള്‍ നിലനില്ക്കുന്ന ഒരു രാജ്യത്ത് ജനങ്ങള്‍ ഭരിക്കുന്ന ഒരു ഗവണ്മെന്റ് എങ്ങനെയുണ്ടാക്കാമെന്നതായിരുന്നു പ്രശ്‌നം. ഈ സാഹചര്യം പരിഗണിച്ച ശേഷം യോജിപ്പിലെത്തിയത് സാമുദായിക പ്രാതി നിധ്യത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭയും മന്ത്രിസഭയും രൂപവത്കരിച്ചി ല്ലെങ്കില്‍ ഇന്ത്യയില്‍ ജനങ്ങള്‍ ഭരിക്കുന്ന ഒരു ഗവണ്മെന്റിന് സാധ്യതയില്ലെന്നാണ്.

സമ്മേളനത്തില്‍ അയിത്തജാതിക്കാരുടെ പ്രശ്‌നം മികച്ചു നിന്നു. അതിന് പുതിയൊരു ഭാവം കൈവരികയും ചെയ്തു. ചോദ്യമിതായിരുന്നു: അയിത്തജാതിക്കാരെ പഴയപടി ഹിന്ദുക്കളുടെ ദയാദാക്ഷിണ്യങ്ങല്‍ക്ക് വിട്ടുകൊടുക്കണോ? അതോ അവര്‍ക്ക് സമുദായ പ്രാതിധ്യ തത്വത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം സംരക്ഷിക്കാനുള്ള മാര്‍ഗം നല്കണോ? ഹിന്ദുക്കളുടെ ഹിതത്തിനു വിടുന്നതിനെ അയിത്തജാതിക്കാര്‍ ശക്തിയായി എതിര്‍ത്തു. മറ്റു സമുദായങ്ങള്‍ക്കുള്ള അതേ സംരക്ഷണം അവര്‍ക്കും വേണമെന്ന് ആവശ്യപ്പെട്ടു.