"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

സ്വതന്ത്ര ഇന്ത്യ ജനാധിപ ത്യത്തിനു വേണ്ടി സുരക്ഷി തമായിരി ക്കണം...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 160)

ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് കേവല സ്വാതന്ത്ര്യം നേടുന്നതിന് അയിത്തജാതിക്കാര്‍ എതിരല്ല. എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ ത്തില്‍ നിന്ന് കേവല സ്വാതന്ത്ര്യം കിട്ടുന്നതുകൊണ്ട് അവര്‍ തൃപ്തരല്ല - സ്വതന്ത്രമായ ഒരിന്ത്യമാത്രം പോരെന്നാണ് അവര്‍ ശഠിച്ചു പറയു ന്നത്. സ്വതന്ത്ര ഇന്ത്യ ജനാധിപത്യത്തിനുവേണ്ടി സുരക്ഷിതമായിരി ക്കണം. ഇന്ത്യയിലെ സവിശേഷമായ സാമൂഹ്യഘടന മനസ്സിലാക്കു മ്പോള്‍ ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതക്ക് നേരേകിടയായി നിര്‍ത്ത പ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങളുള്ളതായിക്കാണാം. ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയുടെ ദംഷ്ട്രകള്‍ മുറിച്ചുമാറ്റാന്‍ ഭരണഘടനയില്‍ വ്യവസ്ഥകളില്ലെങ്കില്‍ ഇന്ത്യയില്‍ ജനാധിപത്യം സുരക്ഷിതമായി രിക്കയില്ല. അതിനാല്‍ ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഒരു ഭരണഘടന ആവിഷ്‌കരിക്കണമെ ന്നാണ് അയിത്തജാതിക്കാര്‍ ഊന്നിപ്പറയുന്നത്. അയിത്തജാതിക്കാ രെ മര്‍ദ്ദിക്കാനും പീഡിപ്പിക്കാനും ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതക്ക് രാഷ്ട്രീയാധികാരം ലഭ്യമാക്കുന്നതു തടയാന്‍ വേണ്ട പരിരക്ഷകള്‍ അതിലുണ്ടായിരിക്കണം. മര്‍ദ്ദനവും ചൂഷണവും തടയാനും നിലനില്പിന്റെ സമരത്തില്‍ സ്വന്തം നിലപാടുതറ ഉറപ്പിക്കാനും ഉതകും വിധത്തില്‍ മിതമായ തോതിലെങ്കിലും അയിത്തജാതി ക്കാര്‍ക്ക് രാഷ്ട്രീയാധികാരം ഭരണഘടനയിലൂടെ നല്കണം. ചുരുക്കത്തില്‍, അയിത്തജാതിക്കാര്‍ ആവശ്യപ്പെടുന്നത് ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയുടെ മര്‍ദ്ദനഭരണം തടയാന്‍ വേണ്ട പരിരക്ഷകള്‍ ഭരണഘടനയില്‍ത്തന്നെ ഉണ്ടായിരിക്കണമെന്നാണ്.