"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

പി.കെ. കുഞ്ഞച്ചന്‍



1979 മുതല്‍ കല്ലറ സുകുമാരന്റെ സഹയാത്രികരില്‍ പ്രധാനിയായിരുന്ന പി.കെ. കുഞ്ഞച്ചന്‍ കെ.എച്ച്.എഫിന്റെ ജില്ലാ പ്രസിഡന്റായി കോട്ടയം ജില്ലയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ഐ.എല്‍.പി.-യുടെ പ്രഥമ ജില്ലാ പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കല്ലറസുകുമാരനോടൊപ്പം നില്‍ക്കുകയും, കല്ലറസാറിന്റെ എക്കാലത്തെയും വിശ്വസ്തന്‍ എന്ന ഖ്യാതി പ്രവര്‍ത്തകര്‍ക്കിടയില്‍ അംഗീകാരമായി ലഭിച്ച വ്യക്തിയുമാണ് പി.കെ. കുഞ്ഞച്ചന്‍. 

ട്രേഡ് യൂണിയന്‍ രംഗത്ത് സി.കെ.റ്റി.യു. ജില്ലാ പ്രസിഡന്റായുള്ള പി.കെ. കുഞ്ഞച്ചന്റെ പ്രവര്‍ത്തനഫലമാണ് കോട്ടയം ജില്ല, മോഡല്‍ ജില്ലയായി തെരഞ്ഞെടുക്കപ്പെടാനിടയായത്. ഒപ്പം നടന്നവരില്‍ പലരും കല്ലറ സാറിന് വേര്‍പാടിന്റെ വേദന നല്‍കി കടന്നുപോയിട്ടുണ്ട്. പി.കെ. കുഞ്ഞച്ചനും അതിലൊരാളായി ഒളി മങ്ങാതെ നില്‍ക്കുന്നു.

ഇടക്കാലത്ത് സംഘടനയ്ക്ക് സംഭവിച്ച പ്രവര്‍ത്തന മാന്ദ്യം നിമിത്തം അദ്ദേഹ ത്തിന്റെ അന്ത്യനാളുകളില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കുവാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധത്തോടെ പ്രിയപ്പെട്ട കുഞ്ഞച്ചന്‍ സാറിന് ഞങ്ങള്‍ ആദരപൂര്‍വ്വം ''ജയ് ഭീം'' അര്‍പ്പിക്കുന്നു.