"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

സി.റ്റി. അപ്പുക്കുട്ടന്‍



വൈക്കം തലയോലപ്പറമ്പ് സ്‌കൂളിലെ കല്ലറ സാറിന്റെ സഹപാഠി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചിട്ടും സ്ഥലകാല പരിസ്ഥിതികൊണ്ടുപോലും സുഹൃത്ത് ബന്ധത്തിന് വിഘ്‌നം വരുത്താതെ തന്റെ മരണം വരെ കല്ലറ സാറിന്റെ പ്രസ്ഥാനത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തന നിരതമായിരിക്കുവാന്‍ അപ്പുകുട്ടന്‍ സാറിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാ ട്രഷര്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച് തലക്കനമില്ലാതെ തന്റെ സൗകര്യാര്‍ത്ഥം താലൂക്ക് പ്രസിഡന്റായി പ്രവര്‍ത്തനരംഗത്ത് തിറഞ്ഞുനില്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ''പ്രോട്ടോകോള്‍'' കാത്തുസൂക്ഷിക്കുവാന്‍ പലരും വെമ്പല്‍കൊള്ളുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധത പ്രോട്ടോകോള്‍ ആയി സ്വയം അംഗീകരിച്ച വ്യക്തിത്വത്തിനുടമയാണ് സി.റ്റി. അപ്പുകുട്ടന്‍.

ദലിത് ഐക്യത്തിന്റെ സന്ദേശ വാഹകനായിരുന്ന പ്രിയപ്പെട്ട അപ്പുകുട്ടന്‍ സാറിന് ഞങ്ങള്‍ അര്‍പ്പിക്കുന്നു കണ്ണീര്‍ പുഷ്പങ്ങള്‍.