"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

കവിത: ജൈവവള കൃഷി - പി കെ അച്ചോയി ചെങ്കല്‍


ഓ.. ഓ... ഓ ...
തെയ്തിമിധോം.
തെയ് ധിമിധോം
തെയ്യത്തോം
രാസവള കൃഷി നമ്മുടെ
കൃഷിയിടം തകര്‍ത്തല്ലോ 
ഇവിടെയിനി മണ്ണുപൂക്കാന്‍
ജൈവവളം മതിയല്ലോ
തെയ് ധിമിധോം
ഉഴുതൊരുക്കിയ പാടത്തില്‍
ഞാറുനടും പെണ്ണാളെ
ജൈവവളം വിതറി നമ്മള്‍ 
കാത്തിരുന്നു കതിരുകൊയ്യാം
തെയ് ധിമിധോം....
നിറവാര്‍ന്ന പാടങ്ങളെ
തരിശാക്കി മാറ്റി എന്നാല്‍
പട്ടിണിപ്പശിമാറ്റാന്‍
മറ്റെന്തു മാര്‍ഗ്ഗങ്ങള്‍
തെയ് ധിമിധോം പാടപ്പറമ്പിലാകെ
ജൈവവള മൊരുക്കി നമ്മള്‍
നാളെ നമ്മള്‍ കാത്തിരിക്കാം
ലോകമൊന്നായ് ഓര്‍ത്തീടട്ടെ
തെയ് ധിമിധോം

പി.കെ അച്ചോയി ചെങ്കല്‍

1940 - ല്‍ തിരുവനന്തപുരം ജില്ലയില്‍ പാറശ്ശാലയില്‍ ചെങ്കല്‍ പഞ്ചായത്തില്‍ മുണ്ടയ്ക്കല്‍ വിളാകത്തില്‍ പൗലോസ് വൈദ്യന്റെയും കുഞ്ഞാലിയമ്മയുടെയും നാലാമത്തെ പുത്രനായി ജനിച്ചു. വിദ്യാഭ്യാസാനന്തരം കലാ- സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. കൂടാതെ പാരമ്പര്യവൈദ്യം, കളരിപ്പയറ്റ് എന്നിവ കുലത്തൊഴിലായി നടത്തിവരുന്നു. കഴിഞ്ഞ 50 വര്‍ഷമായി കൊല്ലം ജില്ലയില്‍ കുണ്ടറയില്‍ കാഞ്ഞിരക്കോട് വിളപ്പുറത്ത് താമസം. ഭാര്യ മറിയാമ്മ, മക്കള്‍ 4 പേര്‍. കാവ്യ സമന്വയം, കാവ്യനിലാവ്, കാവ്യനികുഞ്ജം എന്നീ കവിതാ സമാഹാരങ്ങളില്‍ കവിതകളും, നാടന്‍ പാട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14-ാമത്തെതാണ് ഞാറ്റൊലികള്‍ എന്ന കവിതാ സമാഹാരം.