"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 11, വ്യാഴാഴ്‌ച

നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കണം



നിങ്ങളെന്നെ ദൈവമായിട്ടാണ് കാണുന്നത്. പക്ഷെ, ഞാന്‍ ഒരു ദൈവമല്ല. ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ്. എന്നില്‍നിന്ന് എന്തെങ്കിലും സഹായം വേണമോ അത് നല്കാന്‍ ഞാന്‍തയാറാണ്. നിങ്ങളുടെ ഇന്നത്തെ ആശാരഹിതവും അവമതിനിറഞ്ഞതുമായ അവസ്ഥയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. വ്യക്തിപരമായ ലാഭത്തിനുവേണ്ടി ഞാന്‍ യാതൊന്നും ചെയ്യുന്നില്ല. നിങ്ങളുടെ ഉന്നമനത്തിനായുള്ള പോരാട്ടം ഞാന്‍ തുടരും. നിങ്ങളുടെ ജീവിതം ഉപയോഗപ്രദവും അര്‍ഥപൂര്‍ണവുമാക്കുന്നതിനുള്ള പോരാട്ടം ഞാന്‍ തുടരും. നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കണം. ഞാന്‍ കാണിച്ചുതരുന്ന പാത പിന്തുടരണം. അത് ആത്മാര്‍ത്ഥതയോടെ പിന്തുടരുകയാണെങ്കില്‍ നിങ്ങളുടെ ലക്ഷ്യം നേടാന്‍ പ്രയാസമുണ്ടാകുകയില്ല.