"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 14, ഞായറാഴ്‌ച

വീരാരാധന ഗുണം ചെയ്യില്ല...!



നിങ്ങള്‍ എനിക്കുനല്‍കിയ ബഹുമതിപത്രത്തിന് ഞാന്‍ നിങ്ങളോട് നന്ദി പറയട്ടെ. എന്റെ പ്രവവര്‍ത്തനങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും അത്യധികം പുകഴ്ത്തിയാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളിലൊരുവനായ ഒരാളെ നിങ്ങള്‍ വിഗ്രഹവത്കരിക്കുകയാണ് എന്നാണ് ഇതിനര്‍ത്ഥം. വീരാരാധന നിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. അത് മുളയിലേ നുള്ളിക്കളയണം. ഒരു വ്യക്തിയെ വിഗ്രഹവത്കരിച്ചാല്‍ നിങ്ങളുടെ വിമോചനത്തിന്റേയും സുരക്ഷയുടേയും എല്ലാ ഭാരവും ഒരേയൊരു വ്യക്തിയില്‍ കേന്ദ്രീകരിക്കുകയാണെന്നാണ് അര്‍ത്ഥം. അതിന്റെ ഫലമായി നിങ്ങള്‍ ആശ്രിതത്വഭാവം തുടരുകയും നിങ്ങളുടെ ചുമതലകളില്‍ വിമുഖരാവുകയും ചെയ്യും. ഇത്തരം ആശയങ്ങളുടെ ഇരകളാവുകയാണെങ്കില്‍, നിങ്ങള്‍ ദേശീയ ജീവിതധാരയില്‍ ഒലിച്ചുപോകുന്ന പൊങ്ങുതടികളായി മാറും. നിങ്ങളുടെ പോരാട്ടങ്ങള്‍ പാഴിലാകും. (37.82)