"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 17, ബുധനാഴ്‌ച

അസമത്വത്തിന്റെ മൂര്‍ത്തരൂപമാണ് അയിത്തം.


ഹിന്ദുത്വത്തില്‍ നിങ്ങള്‍ക്ക് തുല്യതയുണ്ടോ? സത്യത്തില്‍ ഈ ചോദ്യം ചോദിക്കാന്‍തന്നെ പാടില്ല. അസമത്വത്തിന്റെ മൂര്‍ത്തരൂപമാണ് അയിത്തം. മറ്റൊരിടത്തും അയിത്തത്തിന്റെ സജീവമായ ഉദാഹരണം കണ്ടെത്താനാവില്ല. ലോകചരിത്രത്തിലെ ഏതൊരു കാലഘട്ടത്തിലും അയിത്തത്തെപ്പോലെ തീവ്രമായൊരു അസമത്വം നമുക്ക് കണ്ടെത്താനാവില്ല. ഉത്കൃഷ്ട - അധമ ബോധത്തിനിടയില്‍ ഒരുവന് സ്വന്തം മകളെ മറ്റ് വിഭാഗക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ കഴിയില്ല. അസമത്വ ത്തിന്റെ ഇത്തരം ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. പക്ഷെ ഒരുമനുഷ്യന് മറ്റൊരു മനുഷ്യനെ തൊടാന്‍ പാടില്ലാത്തവിധം നീചമായി കണക്കാക്കുന്ന ഒരു വ്യവസ്ഥ ഹിന്ദുമതത്തിലും ഹിന്ദു സമുദായത്തിലും അല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടോ? മനുഷ്യനെന്നു വിളിക്കപ്പെടുന്ന മൃഗം തൊട്ടാല്‍, അശുദ്ധമാകുന്ന മനുഷ്യനും മലിനമാകുന്ന ജലവും, പൂജിക്കാന്‍ യോഗ്യമല്ലാത്ത ദൈവവും ഉണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഒരു അസ്പൃശ്യനോടും കുഷ്ഠരോഗിയോടുമുള്ള പെരുമാറ്റത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? കുഷ്ഠരോഗിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആളുകള്‍ക്ക് ഓക്കാനും വരും, പക്ഷെ, അവനോടവര്‍ക്ക് കരുണയുണ്ട്. പക്ഷെ, ജനങ്ങള്‍ക്ക് നിങ്ങളോട് അറപ്പും വെറുപ്പുമാണ്.