"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 10, ബുധനാഴ്‌ച

നിങ്ങുടെ അടിമത്തത്തെ നിങ്ങള്‍തന്നെ ഇല്ലായ്മചെയ്യണം.



അമാനുഷനെയോ ദൈവത്തേയോ അതിനുവേണ്ടി ആശ്രയിക്കരുത്. നിങ്ങളുടെ വിമോചനം നിങ്ങളുടെ രാഷ്ട്രീയാധികാരത്തിലാണ് നിലകൊള്ളുന്നത്. തീര്‍ത്ഥയാത്രയിലൂടെയോ ഉപവാസത്തിലൂടെയോ അത് നേടിയെടുക്കാന്‍ കഴിയില്ല. വിഗ്രഹങ്ങളെ ആരാധിച്ചതുകൊണ്ട് നിങ്ങള്‍ അടിമത്തത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും സ്വതന്ത്രരാകില്ല. നിങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് ഒരു തരിമ്പുപോലും ഒരുതരത്തിലും മാറ്റമുണ്ടായിട്ടില്ല. നിങ്ങളുടെ പ്രപിതാമഹന്മാ രെപ്പോലെ നിങ്ങളും പഴന്തുണി ധരിക്കുന്നു. അവരെപ്പോലെ നിങ്ങളും വലിച്ചെറിയുന്ന ഉച്ചിഷ്ടം നിന്നു ജീവിക്കുന്നു, ചേരികളിലും ചെറ്റപ്പുരയിലും താമസിക്കുന്നു. അവരെപ്പോലെ നിങ്ങളും രോഗങ്ങള്‍ക്ക് പെട്ടെന്ന് അടിമപ്പെടുകയും കോഴിപ്പറ്റങ്ങള്‍ക്കിടയില്‍ ചത്തൊടുങ്ങുന്ന നിരക്കില്‍ ഒടുങ്ങുകയും ചെയ്യുന്നു. മതപരമായ ഉപവാസമോ കഠിനനിഷ്ഠയോ പാപപ്രായശ്ചിത്തമോ നിങ്ങളെ പട്ടിണിയില്‍ നിന്നു രക്ഷിച്ചിട്ടില്ല.