"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജൂൺ 14, വ്യാഴാഴ്‌ച

ഉദ്യാനവിരുന്ന് - പണ്ഡിറ്റ് കെ പി കറുപ്പന്‍


മദിരാശി ഗവര്‍ണറായിരുന്ന ഘോഷന്‍ പ്രഭു, കൊല്ലവര്‍ഷം 1101 ല്‍ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ മഹാരാജാവ് പ്രഭുവിന് ഒരു ഉദ്യാനവിരുന്ന് (എറണാകുളത്തുള്ള ഇന്നത്തെ സുഭാഷ് പാര്‍ക്ക്) നല്‍കുകയുണ്ടായി. പ്രമുഖരായ മറ്റെല്ലാവരേയും ഈ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍, ജാതിയില്‍ ഹീനത്വം കല്പിക്കപ്പെട്ട കെ പി കറുപ്പനെ മാത്രം ഒഴിവാക്കുകയുണ്ടായി. എംഎല്‍സിയും അധ്യാപകനുമായിരുന്ന കറുപ്പന്‍ തന്റെ സമുദായത്തിന്റേയും വ്യക്തിത്വത്തിന്റെ മഹത്വം ബോധ്യപ്പെടുത്തിക്കൊണ്ട് പദ്യരൂപത്തില്‍ ഒരു ആവലാതി മഹാരാജാവിന് സമര്‍പ്പിക്കുകയുണ്ടായി. അതത്രെ, 'ഉദ്യാനവിരുന്ന് അഥവാ ഒരു ധീവരബാലന്റെ ആവലാതി'. തുടര്‍ന്ന്, ഈ പദ്യം ജാതിവിരുദ്ധ പോരാട്ടത്തിനുള്ള മുദ്രാവാക്യങ്ങളായി മാറിക്കൊണ്ട് ചരിത്രത്തില്‍ സ്ഥാനംപിടിച്ചു