"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 2, ചൊവ്വാഴ്ച

ഹിന്ദു- മുസ്ലീം മൈത്രി! അസ്പൃശ്യര്‍ക്കെതിരായ ഐക്യവും..!


മുസ്ലീങ്ങളുടേയും സിഖുകാരുടേയും രാഷ്ടീയാവശ്യങ്ങള്‍ എന്തൊക്കെയാണ്? അവ നിരത്തിവെക്കാന്‍ ഇവിടെ സാധിക്കുകയില്ല. എന്നാല്‍ പൊതുവായ അഭിപ്രായം അവര്‍ അതിരുകടക്കുന്നവരാണെന്നും അവരോട് ഹിന്ദുക്കള്‍ നീരസം പ്രകടിപ്പിക്കുന്നു എന്നുമാണ്. ഇതിനു വിരുദ്ധമായി, അസ്പൃശ്യരുടെ സ്ഥിതിയും നേര്‍വിപരീതമാണ്. അവര്‍ ദുര്‍ബലരും നിസ്സഹായരും വെറുക്കപ്പെട്ടവരുമായ ഒരു ന്യൂനപക്ഷമാണ്. അവര്‍ എല്ലാവരുടേയും ദയ കാത്തുകഴിയുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും അസ്പൃശ്യരെ അടിച്ചമര്‍ത്താന്‍ ഒത്തുചേരുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. എല്ലാ ന്യൂനപക്ഷങ്ങളിലുംവെച്ച് അവര്‍ക്കാണ് വലിയ സംരക്ഷണവും ഏറ്റവും പ്രബലമായ പരിരക്ഷകളും ആവശ്യമുള്ളത്. മിതമാണ് അവരുടെ ആവശ്യങ്ങള്‍. അവയില്‍ മുസ്ലീങ്ങളുടേയും സിഖുകാരുടേയും ആവശ്യങ്ങളുടെ സവിശേഷതയായ അതിസംരക്ഷണം പോലുള്ള ഒന്നുംതന്നെയില്ല. മുസ്ലീങ്ങളുടേയും സിഖുകാരുടേയും അസ്പൃശ്യരുടേയും ആവശ്യങ്ങളോട് ഹിന്ദുക്കളുടെ പ്രതികരണം എന്താണ്? സിഖുകാരുടേയും മുസ്ലീങ്ങളുടേയും ആവശ്യങ്ങള്‍ അതിരുകടന്നതാണെങ്കിലും മുസ്ലീങ്ങളോടും സിഖുകാരോടും പ്രത്യേകിച്ച് മുസ്ലീങ്ങളോട്, അനുരഞ്ജിക്കുവാന്‍ ഹിന്ദുക്കള്‍ തയാറാണ്. മുസ്ലീങ്ങളുമായി ശരിയായബന്ധം വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നതോടൊപ്പം മുസ്ലീങ്ങള്‍ക്കുമുമ്പില്‍ ദയാശീലരും ഉദാരമതികളുമാകാന്‍ സന്നദ്ധരാവുകയും ചെയ്യുന്നു. (വാല്യം 17. പേജ് 28,29)