"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 10, ബുധനാഴ്‌ച

രാഷ്ട്രീയാധികാരത്തെ ഉപയോഗപ്പെടുത്തുക.



കഴുത്തില്‍ തുളസിമാലയുണ്ടെന്നുവെച്ച് പണം കടംകൊടുക്കുന്നവരുടെ പിടിയില്‍നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാനാവില്ല. രാമഗീതം പാടിയതുകൊണ്ട് ഭൂവുടമകള്‍ നിങ്ങള്‍ക്ക് ഒരു ഇളവും തരില്ല. പഥന്‍ പൂരിലേക്ക് എല്ലാവര്‍ഷവും തീര്‍ത്ഥയാത്രപോയാല്‍ മാസാവസാനം ശമ്പളം കിട്ടില്ല. സമൂഹത്തിലെ വലിയൊരുഭാഗം ജനങ്ങള്‍ ജീവിത ത്തിന്റെ അര്‍ത്ഥരഹിതമായ ഇത്തരം മായാജാലങ്ങളില്‍ കുടുങ്ങി അന്ധവിശ്വാസ ങ്ങളും യോഗാത്മകവാദവുമായി കഴിയുമ്പോള്‍ ബുദ്ധിയും സ്വാര്‍ത്ഥതയുമുള്ള ജനങ്ങള്‍ക്ക് സാമൂഹ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള സാധ്യതകള്‍ തുറന്നുകൊടുക്കുകയാണ്. അതിനാല്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കു ന്നത് നിങ്ങളുടെ കൈവശം വന്നുചേരുന്ന ഇത്തിരി രാഷ്ട്രീയാധികാരത്തെ വിനിയോഗിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. നിങ്ങള്‍ വിമുഖരായി, ആ അധികാരത്തെ ശക്തിയായി വിനിയോഗിക്കാതിരുന്നാല്‍, നിങ്ങളുടെ വേദനകള്‍ ഒരിക്കലും തീരാന്‍പോകുന്നില്ല. നമ്മള്‍ പോരടിച്ച് ഉച്ചാടനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നഅടിമത്തം തിരിച്ചുവരുമെന്ന ഭയം എന്റെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്നു. നമ്മുടെ ഉണര്‍വ് ക്ഷണികമായി ഭവിക്കുമോ?