"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 12, വെള്ളിയാഴ്‌ച

ഗൂഢാലോചനകളുടെ ഇരയാകാതിരിക്കുക.



സഹായിക്കാന്‍ ആരുമില്ലെന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കുകയും ഓര്‍മയില്‍ വെക്കുകയും വേണം. ഒരുതരത്തിലുള്ള ഗൂഢാലോചനയുടേയും ഇരയാകാന്‍ നില്ക്കരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വാര്‍ത്ഥതയും ആര്‍ത്തിയും ഇടുങ്ങിയ മനസ്ഥിതിയും വെടിയണം. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം കണ്ടെത്താത്ത ചില വ്യക്തികള്‍ വ്യക്തിപരമായ എതിര്‍പ്പും മറ്റും കാരണം വിഘടനസ്വഭാവത്തിലേക്കും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും എളുപ്പം നയിക്കപ്പെട്ടേക്കാം. നമുക്ക് അഭയം നല്കുന്ന, ശീതളവും ഉന്മേഷദായകവുമായ തണല്‍ നല്കുന്ന, സുഖവും സംരക്ഷണവും നല്കുന്ന വൃക്ഷം പോഷിപ്പിക്കപ്പെടേണ്ടതുണ്ട്, സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന്റെ ശാഖകള്‍ ഒരു കാരണവശാലും നിങ്ങള്‍ നശിപ്പിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വാര്‍ത്ഥ ലക്ഷ്യം വെച്ചുകൊണ്ട് നമുക്ക് നാശം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും വിജയിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തം മഴുകൊണ്ട് സ്വന്തം പാദങ്ങളില്‍ വെട്ടുന്നവനെപ്പോലെയാണ് അക്കൂട്ടര്‍. (37.145)