"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 15, തിങ്കളാഴ്‌ച

സ്വന്തം ഉന്നമനത്തിനായി പോരാടുക.



നിങ്ങള്‍ സ്വയം സഹായത്തില്‍ വിശ്വസിക്ക. നിങ്ങളുടെ ഉയര്‍ച്ചക്കായി നിങ്ങള്‍ സ്വന്തംകാലില്‍ നിന്ന് പോരാടണം. എന്റെ കാര്യത്തില്‍ എന്തെങ്കിലും ഗുരുതരമായ ദുരന്തം സംഭവിച്ചാല്‍ത്തന്നെയും നിങ്ങള്‍ പോരാട്ടം മുന്നോട്ടു കൊണ്ടുപോകണം.

നിരന്തരമായ നമ്മുടെ പോരാട്ടത്തിനു ശേഷവും അയിത്തക്കാരല്ലാത്തവര്‍ നമ്മോട് സ്‌നേഹത്തോടെ പെരുമാറാന്‍ തയാറല്ല എന്നും അവരുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലാ എന്നുമുള്ള നിഗമനത്തിലാണ് നാം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത്. നമ്മള്‍ ഹിന്ദുക്കളില്‍ നിന്ന് വേറിട്ട് നില്ക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക്, നാം സ്വാശ്രയത്തോടെ ജീവിക്കുകയും സ്വന്തം ഉന്നമനത്തിനായി പോരാടുകയും വേണം. (37.88)