"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 16, ചൊവ്വാഴ്ച

ബ്രാഹ്മണ്യം സമൂഹത്തോട് ചെയ്തത്.



വൈദികമതം അനുഷ്ഠിക്കാന്‍ എളുപ്പമാണ്. യജ്ഞങ്ങള്‍ നടത്തലാണ് പ്രധാന പൂജ. വൈദികമതക്കാരായ ആര്യന്മാര്‍ നിരവധി ദൈവങ്ങളെ ആരധിച്ചിരുന്നു. അവര്‍ ആ ദൈവങ്ങളെ പ്രസാദിപ്പിക്കാനായി നിരവധി യാഗങ്ങള്‍ നടത്തിയിരുന്നു. ഇത്തരം പൂജകള്‍ സ്വാഭാവികമായും പുണ്യവും ഉജ്വലവുമായി കണക്കാക്കപ്പെട്ടിരുന്നു. കാര്‍ഷികവൃത്തിക്ക് ഏറ്റവും പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ആര്യന്മാരുടെ ഏറ്റവും വലിയ സമ്പത്ത് പശുക്കളായിരുന്നു. അതുകൊണ്ട് അവര്‍ തങ്ങളുടെ ഇഷ്ടമൂര്‍ത്തികളുടെ പ്രീതിക്കായി പശുക്കളെ ബലിയര്‍പ്പിച്ചിരുന്നു. അങ്ങനെ വൈദികധര്‍മം ഹിംസയെ പ്രോത്സാഹിപ്പിച്ചു. വൈദികയജ്ഞങ്ങള്‍ സംഘടിപ്പി ക്കുകവഴി മാത്രമാണ് സമൂഹത്തെ ഒന്നിച്ചുനിര്‍ത്താന്‍ ബ്രാഹ്മണര്‍ക്ക് കഴിഞ്ഞത്. സമൂഹത്തെ അവര്‍ നാല് വിഭാഗങ്ങളായി (വര്‍ണങ്ങള്‍) തിരിക്കുകയും ചെയ്തു - ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ - നാല് വര്‍ണങ്ങളായി (ജാതികളായി) സമൂഹത്തെ വിഭജിച്ചത് വലിയ അസമത്വങ്ങള്‍ സൃഷ്ടിച്ചു. ബ്രാഹ്മണര്‍ ബ്രഹ്മാവിന്റെ വായില്‍നിന്നും ശൂദ്രര്‍ അദ്ദേഹത്തിന്റെ കാലില്‍നിന്നുമാണ് പിറന്നത് എന്ന് അവര്‍ പറഞ്ഞു. ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനതത്വംതന്നെ സമൂഹത്തെ വിഭജിക്കലാകും എന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാനാവുമോ? പക്ഷെ, അതാണ് ബ്രാഹ്മണ്യം ചെയ്തത്. (37.383)