"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 17, ബുധനാഴ്‌ച

അടിമകളായിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്



എന്റെ ജീവിതത്തില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍പോലെ നിങ്ങളും ജീവിതത്തില്‍ ദുരിതങ്ങള്‍ സഹിച്ചിരിക്കണം. മനുഷ്യത്വശൂന്യമായ, നിങ്ങളെ ആദരിക്കാത്ത, നിങ്ങളെ സംരക്ഷിക്കാത്ത, ഒരു മനുഷ്യജീവി എന്ന നിലക്ക് നിങ്ങളോട് പെരുമാറാത്ത ഒരു സമൂഹത്തില്‍ ജീവിക്കുന്നതില്‍ എന്താണര്‍ത്ഥം എന്ന് നിങ്ങളോടെല്ലാം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പകരം അത് നിങ്ങളെ നിന്ദിക്കുന്നു, അപമാനിക്കുന്നു, നിങ്ങളെ മുറിപ്പെടുത്താന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും നഷ്ടപ്പെടുത്താതിരിക്കുന്നു. ആത്മാഭിമാന ത്തിന്റേയും അന്തസ്സിന്റേയും കണികയെങ്കിലും ഉള്ള ഒരാളും പൈശാചികമായ ഈ മതത്തില്‍ തുടരാന്‍ ആഗ്രഹിക്കില്ല. അടിമകളായിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രമേ ഹിന്ദു മതത്തില്‍ തുടരാനാവൂ.