"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 18, വ്യാഴാഴ്‌ച

ഇരപിടിയന്മാരായ 'നാഷണലിസ്റ്റ് ഹരിജന'ങ്ങളെ വിട്ടേക്കുക.



ദേശീയവാദികളായ ഹരിജനങ്ങളുടെ ഈ സംഘടനക്ക് ഞാനൊരു പേരിട്ടിട്ടുണ്ട്. 'തട്ടിപ്പറിക്കാര്‍' അധവാ മോഷ്ടിച്ചുകൊണ്ട് ഓടുന്നവര്‍. ഛബ്ബര്‍ ജാതിയില്‍പ്പെട്ട ഒരാളാണെന്നതുകൊണ്ടുമാത്രം ആരെയെങ്കിലും ഞാന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല. അവര്‍ക്കെന്തുവേണമെങ്കിലും കരുതാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ഞാന്‍ വലിയ കാര്യമാക്കുന്നില്ല. ഈ ഹരിജനങ്ങളെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണം ഇവരുടെ തട്ടിപ്പറിച്ചോടല്‍ ശീലം തന്നെയാണ്. ഇരപ്പാളികള്‍ പിച്ചക്കുവേണ്ടി പായുന്നതുപോലെ അവര്‍ എവിടെയും പോകും. അവര്‍ക്ക് തത്വങ്ങളോടോ പാര്‍ട്ടി അച്ചടക്കത്തോടൊ പ്രത്യയശാസ്ത്രങ്ങ ളോടോ യാതൊരു ആദരവുമില്ല. പോക്കറ്റടിച്ച് കിട്ടിയതുംകൊണ്ട് പായുക എന്നതു മാത്രമാണ് അവരുടെ ഒരേയൊരു തത്വം. നാം മഹാദ് സത്യാഗ്രഹം ആരംഭിച്ചു. നാം ആത്മാഭിമാനത്തിന്റേയും സ്വാശ്രയത്വത്തിന്റേയും പ്രസ്ഥാനം ആരംഭിച്ചു. നാം നാസിക്കില്‍ മറ്റൊരു പ്രക്ഷോഭം ആരംഭിച്ചു. കുറച്ചുകാലം മുമ്പ് പൂനാ കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് നമ്മുടെ ജീവന്‍ പണയംവെച്ച് നാം നമ്മുടെ അവകാശ ങ്ങള്‍ക്കും രാഷ്ട്രീയ സുരക്ഷാ സംവിധാനങ്ങള്‍ക്കും വേണ്ടി ഗാന്ധിക്കെതിരായി പോരാടി. ഈ 'നാഷണലിസ്റ്റ് ഹരിജനങ്ങള്‍' എന്നു വിളിക്കുന്ന കൂട്ടര്‍ നമ്മുടെ ശത്രുപാളയത്തില്‍ സ്വസ്ഥമായി കൂടിയിരിക്കുകയായിരുന്നു. പക്ഷോഭത്തില്‍ പങ്കുചേരാതെ, സഹകരിക്കാതെ നമ്മള്‍ നടത്തിയ സമരത്തിന്റെ പങ്ക് ഈ ഇരപിടിയന്മാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണര്‍ത്ഥം? അവരോട് എന്തെങ്കിലും ഔദാര്യം കാണിക്കേണ്ട കാര്യമുണ്ടോ? വവ്വാലുകളെപ്പോലെ കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ വിമര്‍ശനത്തെ ഞാന്‍ കണക്കിലെടുക്കുന്നതേയില്ല.