"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 16, ചൊവ്വാഴ്ച

ബുദ്ധി ഉപയോഗിക്കുന്ന ജനാധിപത്യമാണ് രാജ്യത്തിനാവശ്യം.



ഈ രാജ്യത്ത് ജനാധിപത്യമുണ്ട്. പക്ഷെ, അത് ബുദ്ധി ഉപയോഗിക്കുന്ന ഒരു ജനാധിപത്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. അതിന്റെ കയ്യും കാലും ഒരൊറ്റ സംഘടനയുടെ മേല്‍ സ്വയം കെട്ടിയിട്ടതുപോലെയാണ്. ഈ സംഘടനയുടെ പ്രവൃത്തികളെയോ ചിന്തകളെയോ കുറിച്ച് വിധിപ്രസ്താവിക്കാന്‍ അത് തയാറല്ല. അത് ഏറ്റവും വലിയ വിനയും രോഗവുമാണ് എന്ന് ഞാന്‍ കണക്കാക്കുന്നു. അത് നമ്മെ എല്ലാവരേയും ബാധിച്ചിരിക്കുന്നു. അവര്‍ ഉന്മത്തരാണ്. പരമ്പരാഗതമായി ഇന്ത്യന്‍ ജനത കൂടുതല്‍ ഭക്തിയും കുറഞ്ഞ ബുദ്ധിശക്തിയും ഉള്ളവരാണ്. അസാധാരണമോ സമനില തെറ്റിയതോ ആയ എന്തെങ്കിലും ചെയ്യുന്നവനെ മറ്റുരാജ്യങ്ങളില്‍ ഭ്രാന്തന്‍ എന്നു വിളിക്കുമ്പോള്‍ ഈ രാജ്യത്ത് അയാള്‍ മഹാത്മാവിന്റേയോ യോഗിയുടേയോ പദവി ആര്‍ജിക്കുന്നു. ആട്ടിടയനെ പിന്തുടരുന്ന ആളുകളെപ്പോലെ ജനം അവരെ പിന്തുടരുകയും ചെയ്യും.... (37. 159)