"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 15, തിങ്കളാഴ്‌ച

മതപരിവര്‍ത്തനം എന്റെ ഉറച്ച തീരുമാനമാണ്.



സമത്വത്തിനായുള്ള പോരാട്ടം ഹിന്ദുമതത്തിനകമേ തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. കാരണം അതിനുപോലും സവര്‍ണഹിന്ദുക്കള്‍ സമ്മതിക്കില്ല; ഭക്ഷണത്തിന്റെ പ്രശ്‌നം മാത്രമല്ല അത്. സവര്‍ണഹിന്ദുക്കള്‍ സഹായിച്ചാലും തടസ്സപ്പെടുത്തിയാലും ഞാന്‍ മതപരിവര്‍ത്തനം നടത്തും എന്ന കാര്യം ഉറപ്പാണ്. ഈശ്വരന്‍ തന്നെ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഹിന്ദുമതത്തില്‍ നിന്ന് വിട്ടുപോകുന്നതിനെ നിരുത്സാഹപ്പെടുത്തിയാലും ഞാന്‍ എന്റെ തീരുമാനത്തില്‍ നിന്ന് പിറകോട്ടുപോകില്ല. (37. 94,45)