"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 17, ബുധനാഴ്‌ച

മതപരിവര്‍ത്തനം വിമോചനത്തിനും പുരോഗതിക്കും.



ഹിന്ദുമതത്തില്‍ തുടരുകയാണെങ്കില്‍ ഒരു അടിമയുടേതിനേക്കാള്‍ കവിഞ്ഞ സ്ഥാനം കൈവരിക്കാന്‍ നിങ്ങള്‍ക്കാവില്ല. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി യാതൊരു വിലക്കുമില്ല. ഒരു അസ്പൃശ്യനായി നിലനിന്നുകൊണ്ടുതന്നെ ഏതൊരു ഹിന്ദുവും കൈവരിക്കാവുന്ന ഏതൊരു പദവിയും എനിക്കും കൈവരിക്കാന്‍ കഴിയും. ഒരു ഹിന്ദുവായി തുടരുന്നുവോ ഇല്ലയോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം വ്യത്യാസമൊന്നും ഉണ്ടാക്കുന്നില്ല. എനിക്കു വേണമെങ്കില്‍ ഒരു ഹൈക്കോടതി ജഡ്ജിയോ എംഎല്‍എയോ മന്ത്രിയോ വരെയാകാം. പക്ഷെ നിങ്ങളുടെ വിമോചനത്തിനും പുരോഗതിക്കും വേണ്ടിയാണ് മതപരിവര്‍ത്തനം വളരെ ആവശ്യമായി എനിക്കു തോന്നുന്നത്.