"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 10, ബുധനാഴ്‌ച

സൂര്യനെപ്പോലെ സ്വയം പ്രകാശിക്കുക



തന്റെ മഹാപരിനിര്‍വാണത്തിന് തൊട്ടുമുമ്പ് ഭിക്ഷുസംഘത്തിന് ബുദ്ധഭഗവാന്‍ നല്കിയ സന്ദേശമാണ്. ഇത് 'മഹാപരിനിര്‍വാണ സുത്ത'യില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഭഗവാന്‍ ഒരു രോഗത്തില്‍ നിന്ന് വിമുക്തനായി ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അരുമശിഷ്യന്‍ ആനന്ദന്‍ അദ്ദേഹത്തെ സമീപിച്ച് അഭിവാദനം ചെയ്ത് അരികത്തിരുന്നു പറഞ്ഞു: 'ഞാന്‍ ഭഗവാനെ രോഗാവസ്ഥയിലും സന്തുഷ്ടാവ സ്ഥയിലും കണ്ടിട്ടുണ്ട്. പക്ഷെ ഇത്തവണ അങ്ങയുടെ രോഗവിമുക്തിക്കുശേഷം എന്റെ ശരീരത്തിന് ഈയക്കട്ടിയെന്നതുപോലെ കനം തോന്നുന്നു. എന്റെ മനസ്സ് ശാന്തമല്ല. എനിക്ക് ധര്‍മത്തില്‍ ഏകാഗ്രത പുലര്‍ത്താന്‍ ആകുന്നില്ല. പക്ഷെ, സംഘത്തിന് സന്ദേശം നല്കാതെ ഭഗവാന്‍ പരിനിര്‍വാണം പ്രാപിക്കില്ല എന്ന ചിന്ത എനിക്ക് ആശ്വാസവും സംതൃപ്തിയും നല്കുന്നു.'

അപ്പോള്‍ ഭഗവാന്‍ ഇപ്രകാരം മറുപടി പറഞ്ഞു: 'ആനന്ദാ സംഘം എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? ആനന്ദാ ഞാന്‍ തുറന്ന മനസ്സോടെ യാതൊന്നും മറച്ചുവെക്കാതെയാണ് ധര്‍മം ഉപദേശിച്ചിട്ടുള്ളത്. മറ്റുചില ഗുരുക്കന്മാര്‍ ചെയ്യുന്നതു പോലെ തഥാഗതന്‍ യാതൊന്നും ഒളിച്ചുവെച്ചിട്ടില്ല. അതുകൊണ്ട്, ആനന്ദാ ഇതിനപ്പുറം തഥാഗതന് ഭിക്ഷുസംഘത്തോട് എന്താണ് പറയാന്‍ കഴിയുക? അതുകൊണ്ട് ആനന്ദ, സൂര്യനെപ്പോലെ സ്വയം പ്രകാശിക്കുക, ഭൂമിയെപ്പോലെ പ്രകാശത്തിനുവേണ്ടി ആശ്രിതത്വം പുലര്‍ത്താതിരിക്കുക. നിങ്ങളില്‍ സ്വയം വിശ്വസിക്കുക, മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക. സത്യസന്ധരാകുക, സദാ സത്യത്തില്‍ അഭയം പ്രാപിക്കുക. ഒരിക്കലും ആര്‍ക്കും കീഴടങ്ങാതിരിക്കുക.'

ഞാനും ബുദ്ധന്റെ വാക്കുകളെ അഭയംപ്രാപിക്കുന്നു. സ്വന്തം മാര്‍ഗനിര്‍ദ്ദേശമാവുക. സ്വന്തം യുക്തിയില്‍ അഭയം പ്രാപിക്കുക. മറ്റുള്ളവരുടെ ഉപദേശം ചെവിക്കൊള്ളാ തിരിക്കുക. സത്യസന്ധരായിരിക്കുക. സത്യത്തില്‍ അഭയം പ്രാപിക്കുക. ഒന്നിനും കീഴടങ്ങാതിരിക്കുക. ഈ സന്ദര്‍ഭത്തില്‍ ബുദ്ധഭഗവാന്റെ ഈ സന്ദേശം നിങ്ങള്‍ മനസ്സില്‍വെച്ചാല്‍ തീര്‍ച്ചയായും നിങ്ങളുടെ തീരുമാനം പിഴക്കില്ല. (37. 135)